തിരുവനന്തപുരം: അനന്തപുരിയെ ഭക്തിസാന്ദ്രമാക്കി ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഇന്ന് ലക്ഷദീപം തെളിയും. മകരസംക്രാന്തി ദിനമായ ഇന്ന് സന്ധ്യയോടെ ഒരു ലക്ഷം വിളക്കുകൾ ഒരേസമയം തെളിയുന്നതോടെ ക്ഷേത്രസങ്കേതം ഒരു ദീപസാഗരമായി മാറും. ......
കോട്ടയം: കേരള കോൺഗ്രസ് (എം) മുന്നണി മാറ്റം പരിഗണിക്കുന്നുവെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി പാർട്ടി ചെയർമാൻ ജോസ് കെ. മാണി.......
കൊച്ചി: യുഎഇയില്‍ മ്യൂച്ചല്‍ ഫണ്ട് ലൈസന്‍സ് ലഭിച്ച ജിയോജിത്തിന്റെ സംയുക്തസംരംഭമായ ബര്‍ജീല്‍ ജിയോജിത് ആദ്യ പദ്ധതിയായ ഇന്ത്യ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ടിന് (എന്‍എഫ്ഒ) തുടക്കമിട്ടു. പ്രാദേശികവുംആഗോളവുമായ വിപണികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ബര്‍ജീല്‍ ജിയോജിത് അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഫണ്ടുകളിലെ ആദ്യത്തേതാണിത്. ......
കർണാടകം: ഈ വർഷം ജൂൺ 30ന് മുമ്പായി ബംഗളുരു നഗരസഭകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് സുപ്രീം കോടതി. വർഷങ്ങളോളം നീണ്ടുനിന്ന നിയമതടസ്സങ്ങളും സാങ്കേതിക പ്രശ്നങ്ങളുമാണ് അവസാനിക്കുന്നത്. ......
കോട്ടയം: ഭരണഘടനയുടെ മൂല്യങ്ങൾ ജീവിതത്തിൽ പാലിക്കുമ്പോൾ മാത്രമേ രാജ്യത്ത് സമാധാനവും സഹവർത്തിത്വവും നിലനിൽക്കൂവെന്ന് കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എ പി അബൂബക്കർ മുസ്ലിയാർ വ്യക്തമാക്കി. മനുഷ്യരെ തമ്മിൽ അകറ്റാനും വിദ്വേഷം വളർത്താനും ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയാനും അതിനെതിരെ ജാഗ്രത പുലർത്താനും സമൂഹം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച ‘മനുഷ്യർക്കൊപ്പം’ കേരള യാത്രയ്ക്ക് കോട്ടയം തിരുനക്കരയിൽ നൽകിയ സ്വീകരണ ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ......
കൊല്ലം സ്വദേശിനിയായ യുവതി ദുബായിലെ റോഡുകളിലൂടെ ഹെവി വാഹനങ്ങൾ ഓടിക്കുന്നത് ഒരു സിനിമാ കഥപോലെ ഹൃദ്യമാണ്. കുരീപ്പുഴക്കാരി സുജ തങ്കച്ചന്റെ യാത്ര അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കഥയാണ്. ......
രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സ്ത്രീകൾ ഇനിയും ഉണ്ടെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പ്രസ്തുത അതിജീവിതകളെ സർക്കാറിന് കണ്ടെത്തുവാൻ നിയമ സഹായവും നീതിയും ഉറപ്പാക്കാൻ റിനി ആൻ ജോർജിനെ ചോദ്യം ചെയ്യണമെന്ന് ആവിശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കു പരാതി.
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.
രാഹുൽ മാങ്കൂട്ടം എം എൽ എ യെ ലൈംഗിക പീഢന കേസിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം സംസാരിക്കവെയാണ് രാഹുൽ മാങ്കൂട്ടത്തിന്റെ ലൈംഗിക ചൂഷണത്തിന് ഇരയായ അതിജീവിതകൾ ഇനിയും ഉണ്ടെന്ന് റിനി ആൺ ജോർജ് വെളിപ്പെടുത്തിയത്. സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ ശ്രദ്ധയിൽ പെട്ടാൽ മറച്ച് വയ്ക്കുന്ന നടപടി കുറ്റകരമാണ്.
ഇനിയും അതിജീവിതകൾ ഉണ്ടെന്ന് പറയുന്നതല്ലാതെ അവരുടെ വിവരം സർക്കാറിനോ, പോലീസിനോ നൽകിയതായി റിനി ജോർജ് വ്യക്തമാക്കുന്നില്ല. ഇവർ പറയുന്ന അതിജീവതകളെ സർക്കാറിന് കണ്ടെത്തി നീതിയും നിയമ സഹായവും ഉറപ്പാക്കാൻ റിനി ജോർജിനെ ചോദ്യം ചെയ്ത് മൊഴി എടുത്ത് തുടർ നടപടി വേണമെന്ന് അഡ്വ. ......
ദോഹ:രാജ്യത്തുടനീളമുള്ള ഗതാഗത സേവനങ്ങൾ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്ന ‘ദർബ്’ (Darb) മൊബൈൽ ആപ്പ് കൂടുതൽ ആളുകൾ ഉപയോഗിക്കണമെന്ന് ഗതാഗത മന്ത്രാലയം തിങ്കളാഴ്ച വീണ്ടും ആഹ്വാനം ചെയ്തു.
എക്സ് (X) സോഷ്യൽ മീഡിയപ്ലാറ്റ്ഫോമിലൂടെയായിരുന്നു ആപ്പിന്റെ സവിശേഷതകൾ മന്ത്രാലയം പൊതുജനങ്ങളുമായി പങ്കുവെച്ചത്. ലഭ്യമായ സേവനങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.കടൽ ഗതാഗതവും കര ഗതാഗതവും ഉൾപ്പെടെ വിവിധ മേഖലകളിലായി ഗതാഗത മന്ത്രാലയം നൽകുന്ന സേവനങ്ങളിലേക്ക് ‘ദർബ്’ ആപ്പ് വഴിയൊരുക്കുന്നു. ......
ദോഹ:വിസിറ്റ് ഖത്തർ സംഘടിപ്പിക്കുന്ന ഖത്തർ ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റിവൽ (QIFF) 2026 ഈ ആഴ്ച ദോഹയിൽ ആരംഭിക്കുന്നു. രാജ്യത്തിന്റെ പ്രധാന സാംസ്കാരിക പരിപാടികളിലൊന്നായ ഫെസ്റ്റിവൽ, ഭക്ഷണത്തിലൂടെ പാചക നവീകരണത്തിന്റെയും സാംസ്കാരിക വിനിമയത്തിന്റെയും വേദിയായി മാറും.
ഈ വർഷത്തെ QIFF 2026, ഖത്തർ–കാനഡ–മെക്സിക്കോ ‘ഇയർ ഓഫ് കൾച്ചർ 2026’യുടെ ആദ്യ പ്രധാന പരിപാടിയെന്ന പ്രത്യേകതയും കൈവരിക്കുന്നു. ......
പെരുമ്പാവൂർ :ബാംഗ്ലൂരിൽ നടന്ന ദേശീയ സ്പോർട്സ് യോഗാസന ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് സ്വർണ്ണ മെഡലുകൾ നേടി അന്താരാഷ്ട്ര മത്സരത്തിൽ യോഗ്യത നേടിയ വൈഗ രാജേഷ് നാടിന് അഭിമാനമായി.
കീഴില്ലം മണ്ണൂർ ഗാർഡിയൻ എയ്ഞ്ചൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഈമിടുക്കി.
പ്രൈമറി തലം മുതൽ കരാട്ടെ പരിശീലനത്തിലൂടെ ബ്ലാക്ക് ബെൽറ്റ് യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്.
മണ്ണൂർ ഗാർഡിയൻ എയ്ഞ്ചൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ വൈഗ രാജേഷ് ജിമിനി ടീച്ചറുടെ ശിക്ഷണത്തിലാണ് യോഗ പരിശീലനം നടത്തുന്നത്. കായിക മേഖലയിൽ എന്നതുപോലെ തന്നെ കലാരംഗത്തും വിവിധ നേട്ടങ്ങൾ വൈഗ രാജേഷ് കൈവരിച്ചിട്ടുണ്ട്. ......